അഗർത്തല: ത്രിപുര നിയമസഭയിൽ കൈയ്യാങ്കളി. സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമറിയിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തു.
കോൺഗ്രസ്, തിപ്രമോത പാർട്ടി, സി.പി.എം തുടങ്ങിയ പ്രതിപക്ഷങ്ങളിലെ എം.എൽ.എമാരെയാണ് സസ്പെൻഡ് ചെയ്തത്. പിന്നാലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ കൈയ്യാങ്കളി ഉണ്ടാവുകയായിരുന്നു. കേരള നിയമസഭയിൽ മുൻപുണ്ടായ കൈയ്യാങ്കിളിക്ക് സമാനമായ രീതിയിലാണ് ത്രിപുര നിയമസഭയും നീങ്ങുന്നത്.