Timely news thodupuzha

logo

ചങ്ങനാശേരിയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

ചങ്ങനാശേരി: നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കുമെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.

ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തില്ല. മൂന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നു.

യു.ഡി.എഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു.

37 അംഗ കൗൺസിലിലെ 17 അംഗങ്ങളാണ് എൽ.എസ്‌.പി‌.ഡി ജോയിന്റ് രജിസ്ട്രാർ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 37 അംഗ കൗൺസിലിൽ യു.ഡി.എഫിന് നാല് സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.

എൽ.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ നിലവിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബി യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *