Timely news thodupuzha

logo

അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി പിതാക്കന്മാർ അനുശോചനം അറിയിച്ചു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാർ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. പുതുപ്പള്ളിയിലെ വീട്ടിലെത്തിയ അഭിവന്ദ്യ പിതാക്കന്മാർ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ, മകൾ അച്ചു ഉമ്മൻ, മറിയ ഉമ്മൻ എന്നിവരെ ആശ്വസിപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥന നടത്തി.

തൃശ്ശൂർ ഭദ്രാസനാധിപൻ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത തുടങ്ങിയ പിതാക്കന്മാരോടൊപ്പം സാജൻ ജോൺ തൊടുപുഴയും ഭവന സന്ദർശനം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *