Timely news thodupuzha

logo

പാചക വാതക വില കുറച്ചു; വാണിജ്യ സിലണ്ടറിന് 99.75 രൂപ കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയിൽ 99.75 രൂപയുടെ കുറവാണുണ്ടായത്.

ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസത്തിൻറെ തുടക്കത്തിലും പാചകവാതക സിലിണ്ടറിൻറെ വില എണ്ണ വിതരണ കമ്പനികൾ പുനഃപരിശോധിക്കാറുണ്ട്.

ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലണ്ടറിൻറെ വില 1680 രൂപയായി താഴ്ന്നു. കഴിഞ്ഞമാസവും വാണിജ്യ സിലിണ്ടറിൻറെ വിലയിൽ കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയാണ് ഇതിനെ സ്വാധീനിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *