തിരുവനന്തപുരം: സി.പി.എം കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി എസ്.എസ് ബിജുവിന്‍റെ മുഖത്തിനു നേരെ ഓണാക്കിയ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ഭീഷണി. ഇതിന്‍റെ ദൃശങ്ങൾ പാർട്ടി വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. കഴക്കൂട്ടം ജംഗ്ഷനിൽ ടിമ്മിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബിജു മെഡിക്കൽ സ്റ്റോർ നടത്തുന്നത്. കടയുടെ മുന്നിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിനായി ആരംഭിച്ച നിർമാണത്തെ ചൊല്ലിയാണ് തർക്കം നടന്നത്.