Timely news thodupuzha

logo

നീണ്ടൂരിൽ മദ്യപ സംഘത്തിന്റെ സംഘർഷം, കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം: നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ്(23) കൊല്ലപ്പെട്ടത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തിൽ പരുക്കേറ്റു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *