Timely news thodupuzha

logo

കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവിന്റെ ആത്മഹത്യ

കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂർ സ്വദേശി പത്മകുമാർ ആണ് ആത്മഹത്യ ചെയ്തത്. ‌ഭാര്യ തുളസിയെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മുളന്തുരത്തി ഒലിപ്പുറം റെയിൽവേ ട്രാക്കിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *