Timely news thodupuzha

logo

വെള്ളത്തിൽമുങ്ങി പെരിയർ

വണ്ടിപെരിയാർ :
കാലവർഷത്തെ തുടർന്ന് പെയ്തു വന്നിരുന്ന മഴയ്ക്ക് നേരിയ ശമനത്തിന് ശേഷം കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷത മഴയിൽ വണ്ടിപ്പെരിയാർ, കുമളി, മേഖലയിൽ വ്യാപക നാശനഷ്ടം . ശക്തമായ മഴയിൽ ദേശീയ പാതയിൽ വെള്ളം കയറുന്നത് ഇന്നലെയും തുടർന്നു. ദേശീയപാതയോരത്തെ വീടുകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.മുല്ലയാർ മുതൽ ഒഴുകി വരുന്ന ചോറ്റുപാറ കൈ തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് ചോറ്റുപാറ മുതൽ വണ്ടിപ്പെരിയാർ പെട്രോൾ പമ്പിന് സമീപംവരെയും പലയിടത്തായി വെള്ളത്തിലയത്. വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയെങ്കിലും ഇപ്രാവശ്യം മരുന്നുകൾ ഉൾപ്പെടെയുള്ളവ സുരക്ഷിതമായിരുന്നു. കാലവർഷം മുന്നിൽ കണ്ടു കൊണ്ട് മരുന്നുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാലും ആശുപത്രിയിൽ വെള്ളം കയറുന്ന പതിവ് തുടർ കഥയായി മാറുകയാണ്.
ശക്തമായ മഴയിൽ പെരിയാർ ചോറ്റുപാറ തോട്ടിൽ 10 അടിയോളം ജലനിരപ്പുയർന്നു. 3 മണിക്കൂർ നിർത്താതെ പെയ്ത ശക്തമായ മഴയിൽ പെരിയാർ നദിയിൽ ജലനിരപ്പ് ഉയരുകയും ചോറ്റുപാറ കൈ തോട്ടിലെ വെള്ളം പെരിയാർ നദിയിലേക്ക് പോകാൻ തടസ്സമായി. അതോടൊപ്പം മുല്ലയാർ, തൊണ്ടിയാർ പ്രദേശങ്ങളിൽ നിർമ്മിച്ചിരിക്കുന്ന അനധികൃത ചെക്ക്ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടതെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
പെരിയാർ ചോറ്റുപാറ തോടിന് സംരക്ഷണഭിത്തി കൾ നിർമ്മിച്ച് വെളളം കയറുന്നത് തടയുന്നതിനായി നടത്തിയ പ്രവർത്തനങ്ങളും പാഴായതായാണന്നും നാട്ടുകാരുടെ മറ്റൊരു ആക്ഷേപം. ഒപ്പം വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിലും ഇന്നലെ പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. പശുമല എസ്റ്റേറ്റിൽ കൃഷ്ണൻ എന്നയാളുടെ വ്യാപാരസ്ഥാപനത്തിന്റെ പിൻഭാഗം ഒരു മുറിയടക്കം പൂർണ്ണമായും ഇടിഞ്ഞ് നിലംപൊത്തി. പശുമല പുതവൽ ഭാഗത്ത് രാജ്കുമാറിന്റെ വീട് പൂർണ്ണമായും ഇടിഞ്ഞ് വലിയ നഷ്ടമുണ്ടായി. സമീപ പ്രദേശത്ത് ഷിബുവിന്റെ വീടിന്റെ സംരക്ഷണഭിത്തി പൂർണ്ണമായും തകർന്നു . പശുമല പുതുക്കാട്ടിൽ ലയത്തിന് പിൻ ഭാഗത്ത് വലിയ തോതിൽ മണ്ണിടിഞ്ഞു വീണിട്ടുണ്ട്. കുമളി കൊല്ലംപട്ടട, തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടി വ്യപകമായ നാശ നഷ്ടങ്ങൾ ഉണ്ടായി. ചോറ്റുപാറ മുതൽ വാളാടി വരെയും നിരവധിയാളുകളുടെ കൃഷിയിടങ്ങളാണ് വെള്ളം കയറി നശിച്ചത്. നിരവധി നാശ നഷ്ടങ്ങൾ വന്നിട്ടുണ്ട്. ഏതാണ്ട് 200 ഓളം വീടുകളിൽ വെള്ളം കയറുകയും, 50 ന് മുകളിൽ ചെറുകിട കച്ചവടക്കാരുടെ കടകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ കക്കി കവലയിൽ കോഫീബാറും, ബേക്കറിയും നടത്തുന്ന ഗിരീഷിൻ്റെ കടയിലെ പുതിയ ഫ്രിഡ്ജ് ഉൾപ്പെടെ വെള്ളം കയറി നശിച്ചു. അൻപതിനായിരം രുപയുടെ നാശനഷ്ടങ്ങാണ് ഉണ്ടായത്.ദേശീയപാത ഉയരം കൂട്ടിയിട്ടും, ചോറ്റുപാറ കൈ തോട് ആഴം കൂട്ടി സൈഡുകൾ കെട്ടിയിട്ടും യാതൊരു ഫലവും ലഭിച്ചില്ലന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. നെല്ലിമല കവല മുതൽ പെട്രോൾ പമ്പ് വരെയു

Leave a Comment

Your email address will not be published. Required fields are marked *