Timely news thodupuzha

logo

ഇടുക്കി അണക്കെട്ട് തുറന്നു; 50 ക്യുമെക്‌സ് ജലം പെരിയാറിലേക്ക്

ഇടുക്കി> ഇടുക്കി അണക്കെട്ട് തുറന്നു. രാവിലെ 10ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറില്‍ മധ്യത്തിലുള്ളത് 70 സെന്റിമീറ്റര്‍ ഉയര്‍ത്തി. 50 ക്യുമെക്‌സ് (സെക്കന്‍ഡില്‍ 50,000 ലിറ്റര്‍) ജലമാണ് പെരിയാറിലൂടെ ഒഴുക്കുന്നത്. കരകളിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് 2382.53 അടി ആയതോടെ ശനി പുലര്‍ച്ചെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്. 2021ല്‍ 2398 പിന്നിട്ടപ്പോഴാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പരമാവധി ശേഷി. മുന്‍കരുതലായാണ് അണക്കെട്ട് തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇടുക്കി പദ്ധതി കമീഷന്‍ ചെയ്തശേഷം 10 തവണയാണ് തുറന്നത്. 1981, 92, 2018, 2021 വര്‍ഷങ്ങളിലാണിത്. ഏറ്റവും കൂടുതല്‍ കഴിഞ്ഞവര്‍ഷം തുറന്നു, നാല് തവണ.

Leave a Comment

Your email address will not be published. Required fields are marked *