തൊടുപുഴ: ന്യൂമാന്‍ കോളജിന്റെ വജ്രജൂബിലി ഉദ്ഘാടനം തിങ്കളാഴ്ച ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് നിര്‍വഹിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30നു കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. പി.ജെ.ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കോളജ് മാനേജര്‍ മോണ്‍.ഡോ.പയസ് മലേക്കണ്ടത്തില്‍, നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി റവ.ഡോ.പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സാജു എബ്രഹാം, ബര്‍സാര്‍ ഫാ.ബെന്‍സന്‍ എന്‍.ആന്റണി എന്നിവര്‍ പ്രസംഗിക്കും. കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ബിജു പീറ്റര്‍, ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ.ജെന്നി കെ.അലക്‌സ്, കൊമേഴ്‌സ് വിഭാഗം മേധാവി ക്യാപ്റ്റന്‍ പ്രജീഷ് സി.മാത്യു, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ.ജെയിന്‍ എ.ലൂക്ക് എന്നിവര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ , പൂര്‍വഅധ്യാപക-വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും. വജ്രജൂബിലിയുടെ ഭാഗമായി കോളജിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന 60 ഇന കര്‍മപരിപാടികള്‍ നടപ്പാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പാഠ്യ-പാഠ്യേതര മേഖലകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കോളജ് നാക് എ അക്രഡിറ്റേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ 1964-ല്‍ 400 വിദ്യാര്‍ഥികളുമായി ആരംഭിച്ച കോളജില്‍ നിലവില്‍ 2000-ത്തോളം വിദ്യാര്‍ഥികള്‍ അധ്യയനം നടത്തിവരുന്നുണ്ട്. പത്രസമ്മേളനത്തില്‍ ബര്‍സാര്‍ ഫാ.ബെന്‍സന്‍ എന്‍. ആന്റണി, ക്യാപ്റ്റന്‍ പ്രജീഷ് സി.മാത്യു എന്നിവരും പങ്കെടുത്തു.