Timely news thodupuzha

logo

പാർലമെന്‍റ് പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന്‍റെ അജണ്ടയിൽ നിലവിൽ എട്ട് ബില്ലുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പാർലമെന്‍റിന്‍റെ 75 വർഷങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് ഇന്ന് നടക്കുക. ചൊവ്വാഴ്ച പഴയ മന്ദിരത്തിന്‍റെ സെൻട്രൽ ഹാളിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിനു ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. 5 ദിവസമാണ് പ്രത്യേക സമ്മേളനം നടക്കുക. വിവാദമായ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമന രീതി മാറ്റുന്ന ബിൽ, പോസ്റ്റ് ഓഫിസ് ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കൽസ് ബിൽ എന്നിവയാണ് അജണ്ടയിലുള്ളത്.

ഞായറാഴ്ച നടന്ന സർവകക്ഷിയോഗത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്ന് കോൺഗ്രസും മറ്റു പ്രാദേശിക പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.മുപ്പത്തിനാല് പാർട്ടികളാണ് സർവകക്ഷിയോഗത്തിൽ പങ്കെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *