ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻറെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ.
കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കിയാണ് തിരിച്ചടിച്ചത്.

നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് അറിയിച്ചത്.
പുറത്താക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ പുറത്താക്കിയ നയതന്ത്ര ഉദ്യോഗസ്ഥൻറെ പേര് പുറത്തു വിട്ടിട്ടില്ല.