Timely news thodupuzha

logo

ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗത കുരുക്കിൽ വലഞ്ഞത് കുട്ടികൾ ഉൾപ്പെടെ

ബാംഗ്ലൂർ: നഗരത്തിൽ ബുധനാഴ്ചയുണ്ടായ കനത്ത ഗതാഗത കുരുക്കിൽ ജനം വലഞ്ഞു. പഠനം കഴിഞ്ഞ് വിദ്യാർഥികൾ രാത്രി എട്ട് മണിയോടെ വീട്ടിലെത്തേണ്ട ഗതികേടും ഉണ്ടായി. രണ്ട് മണിക്കൂറിൽ ഒരു കിലോമീറ്ററാണ് വണ്ടികൾക്ക് നീങ്ങാൻ കഴിഞ്ഞത്.

അഞ്ച് മണിക്കൂറോളം ഔട്ടർ റിംഗ് റോഡിൽ യാത്രക്കാർ കുരുങ്ങി കിടന്നു. കർണാടക ജല സംരക്ഷണ സമിതിയുടെ ബന്ദ് പ്രഖ്യാപിച്ചതോടെയാണ് നഗരം വൻ ഗതാഗത തടസത്തിലേക്കെത്തിയത്.

കാവേരി നദി തർക്കവുമായി ബന്ധപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചത്.കുരുക്കിൽപ്പെട്ടവർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി വിവരങ്ങൾ മറ്റുള്ളവർക്കായി പങ്കുവെച്ചു.

നിങ്ങൾ ഒമ്പത് മണിക്ക് മുമ്പായി ഓഫീസിൽ നിന്നും ഇറങ്ങരുതെന്നും അല്ലെങ്കിൽ ഒ.ആർ.ആർ റോഡ് ഉപയോഗിക്കരുതെന്നും ട്വീറ്റ് ചെയ്തു.1.5 കിലോമീറ്റർ സമം മൂന്ന് മണിക്കൂർ , ഭയാനകം- ഒരാൾ കുറിച്ചു. 1 കിലോമീറ്റർ മറികടക്കാൻ രണ്ട് മണിക്കൂർ വേണ്ടിവരികയാണെന്ന് മറ്റൊരാളും പറഞ്ഞു. വലിയ പ്രതിഷേധമാണ് ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്നും ഉയർന്നത്.

Leave a Comment

Your email address will not be published. Required fields are marked *