Timely news thodupuzha

logo

യാത്രക്കാർക്ക്‌ പ്രയോജനപ്പെടുത്താതെ റെയിൽവേയുടെ സമയക്രമം

തിരുവനന്തപുരം: ഒരു വർഷത്തിനിടെ പാളത്തിൽ വേഗം കൂട്ടിയതിന്റെ പ്രയോജനം യാത്രക്കാർക്ക്‌ പ്രയോജനപ്പെടുത്താതെ റെയിൽവേയുടെ പരിഷ്‌കാരം. ആലപ്പുഴ വഴിയുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസിന്റെ വരവോടെ മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും മറ്റു ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതിയായി.

തിരുവനന്തപുരം–- കൊല്ലം സെക്‌ഷനിൽ 90 കിലോമീറ്റർ എന്നത്‌ 100 കിലോമീറ്ററായും കൊല്ലം–-കായംകുളം, കായംകുളം–-കോട്ടയം–-എറണാകുളം, കായംകുളം–-ആലപ്പുഴ–- എറണാകുളം എന്നീ സെക്‌ഷനുകളിൽ വേഗം 90 കിലോമീറ്ററായും വേഗം ഉയർത്തിയിരുന്നു.

എറണാകുളം–-ഷൊർണ്ണൂർ സെക്‌ഷനിൽ 80 കിലോമീറ്ററും ഷൊർണ്ണൂർ–-മംഗളൂരു സെക്‌ഷനിൽ 110 കിലോമീറ്ററുമായാണ്‌ ഉയർത്തിയത്‌. ഞായറാഴ്‌ച നിലവിൽ വന്ന സമയപട്ടികയിൽ ഇതിന്റെ പ്രയോജനമില്ല.

സമയമാറ്റം – ബ്രാക്കറ്റിലുള്ളത് പഴയസമയം; തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദി (12082)- രാത്രി 12.5-0(11.30) ●എറണാകുളം –-തിരുവനന്തപുരം വഞ്ചിനാട്‌ (16303) -രാവിലെ 10(‌ 10.05) ●ആലപ്പുഴ –-കണ്ണൂർ എക്‌സിക്യൂട്ടീവ്‌ (16307)- രാത്രി 12.30( 10.50) ●കാരയ്‌ക്കൽ –-എറണാകുളം എക്‌സ്‌പ്രസ്‌ (16187) രാവിലെ 6.45( 7) ●ചെന്നൈ–-കൊല്ലം അനന്തപുരി (16832) പകൽ 11.45( 11.40) ●പുണെ–-കന്യാകുമാരി–-പകൽ (16381) 11.50( 12.30) ●മധുര–-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്‌(16344)- രാവിലെ 4.55( 4.45) ●മംഗളൂരു–-തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസ്‌ (16630) രാവിലെ 9( 9.05) ●ബംഗളൂരു–-കൊച്ചുവേളി ഹംസഫർ ‌(16320) രാവിലെ 9.55(9.35) ●നാഗർകോവിൽ–-കൊച്ചുവേളി (06420) 10.25(10.15) ●തിരുവനന്തപുരം–-നാഗർകോവിൽ (06433) 8.55(8.40) ●പുനലൂർ–-നാഗർകോവിൽ (06639) പകൽ 11.35(11.30) ●ഗുരുവായൂർ–-തിരുവനന്തപുരം ഇന്റർസിറ്റി (1634) രാവിലെ 9.45(9.55) ●കൊല്ലം –-എറണാകുളം മെമു(06-442) രാത്രി 12.30 (12.20) ●ഷൊർണ്ണൂർ–-എറണാകുളം മെമു (06017) രാവിലെ 7.45(6.50) ●കൊല്ലം–-എറണാകുളം മെമു(06778) പകൽ 12 (11.50) ●പുനലൂർ–- കൊല്ലം മെമു (06661) രാത്രി 8.40(9.05) ●ആലപ്പുഴ–- കൊല്ലം മെമു (06771) പകൽ 3.20 (3.15).

Leave a Comment

Your email address will not be published. Required fields are marked *