ന്യൂഡൽഹി: ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുര്‍കയസ്‌തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമാണ് അറസ്‌റ്റ്.
ന്യൂസ് ക്ലിക്ക് എച്ച് ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പൊലീസ് അറസ്റ്റ് ചെയ്‌തു. കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്‌ത പോലീസ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്‌ച റെയ്‌ഡും നടത്തി. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അടിയന്തരാവസ്ഥ നേരിട്ട പ്രബീര്‍ പുര്‍കായസ്ത – മൗലികാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായ ശിക്ഷയനുഭവിച്ച മാധ്യമ പ്രവർത്തകനാണ് ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രബീര്‍ പുർകായസ്ത.
അദ്ദേഹത്തിന്റെ നിലപാടുകൾ ഇപ്പോഴും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ നടപടികളെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസർക്കാരിശന്റ ജനവിരുദ്ധ നയങ്ങളെ രൂഷമായി വിമർശിക്കുകയും മാധ്യമ മേഖലയിലേക്ക് നടത്തുന്ന കടന്നാക്രമണങ്ങളെ തുറന്നുകാട്ടുന്നതുമായ നിരവധി ലേഖനങ്ങൾ പുർകായസ്തയുടെ സംഭാവനയായുണ്ട്.