ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആം ആദ്‌മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന്റെ വസതിയില്‍ ഇ.ഡി റെയ്‌ഡ്. നേരത്തെ ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു.
വിവാദ മദ്യനയക്കേസില്‍ മാര്‍ച്ച് 9നാണ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്‌തത്.നേരത്തെ പാർലമെൻ്റിൻ്റെ മൺസൂൺ സെഷനിൽ സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്‌തിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ഈ നടപടി.
തുടര്‍ച്ചയായി ചെയറിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നായിരുന്നു സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാട്ടിയത്. സസ്പെൻഷനെ തുടർന്ന് സഞ്ജയ് സിങ്ങ് പാർലമെൻ്റ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യ സഖ്യവും രംഗത്ത് വന്നിരുന്നു.