കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. പി മുനിയപ്പയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് നിന്നും യാത്രക്കാരൻ അനധികൃതമായി കടത്തികൊണ്ടു വന്ന സ്വർണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഇയാൾ 25000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്ന് 4,95,000 രൂപ പിടിച്ചെടുത്തു. 320 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും വിലപിടിച്ച ചില വസ്തക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് സഹിതം ഇയാളെ പൊക്കിയത്. ആരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ഇയാള്‍ കരസ്ഥമാക്കും.
ഇവരുടെ പാസ്‌പോര്‍ട്ടും ഇയാള്‍ വാങ്ങി വയ്ക്കും. പുറത്തുവച്ച് സെറ്റില്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളുടെ നീക്കം. പണം നൽകിയാൽ പാസ്പോർട്ട് തിരിച്ച് കൊടുക്കും. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്നും വിദേശത്ത് നിന്നെത്തിച്ച 320 ഗ്രാം സ്വർണ്ണവും പാസ്പോർട്ടുകളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. നാലു മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് വിഭാഗത്തിന്റെ സൂപ്രണ്ട് ആയി ചുമതല ഏറ്റെടുത്തിരുന്നതെന്നും സ്വര്‍ണ്ണം പിടിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.