Timely news thodupuzha

logo

മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണം; എം.പി ഡീൻ കുര്യാക്കോസ് കത്ത് നൽകി

ഇടുക്കി: മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെട്ട് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയകറ്റണമെന്നD ആവശ്യപ്പെട്ട് എം.പി ഡീൻ കുര്യാക്കോസ് പ്രധാനമന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം ന്യായോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും എന്നാൽ ഏറ്റവും ഭീഷണി നേരിടുന്നതുമായ അണക്കെട്ടുകളിൽ ഒന്നാം സ്ഥാനത്ത് മുല്ലപ്പെരിയാർ ഡാം ഉൾപ്പെട്ടത് വിഷയത്തിൻറെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ എം.പിയെന്ന നിലയിൽ കക്ഷി ചേരുകയും ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയുമാണ്. രണ്ട് സംസ്ഥാനങ്ങൾ ഒന്നിച്ചുള്ള ജോയിൻറ് ഇൻസ്പെക്ഷൻ, ഷട്ടർ മാനേജ്മെൻറ്, ഡാമിൽ സ്ഥാപിച്ചിട്ടുള്ള അത്യാധൂനിക സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടിയാണെങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള ശ്വാശ്വത പരിഹാരം പുതിയ ഡാം നിർമ്മിക്കുക എന്നത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *