ടെൽ അവീവ്: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേലിന് കൂടുതൽ സൈനിക സഹായ വാഗ്ദാനവുമായി യു.എസ്. പടക്കപ്പലുകൾ മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങി. ഇസ്രയേലിന് അധികം ഉപകരണങ്ങളും വെടിക്കോപ്പുകളും നൽകുമെന്ന് യു.എസ് പ്രതിരോധ പ്രതിരോധ സെക്രട്ടറി ലോയിഡ് ലോയിഡ് ഓസ്റ്റിൻ അറിയിച്ചു.
ആണവ ശേഷിയുള്ള വിമാനവാഹിനി കപ്പലായ ജൊറാൾഡ് ഫോർഡിനു പുറമേ ഒരു മിസൈൽ വാഹിനിയും നാലും മിസൈൽ നശീകരണികളും അയക്കും. യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറും. നിലവിലെ സാഹചര്യത്തിൽ ലബനൂലിലെ ഹിസ്ബുല്ല പോലുള്ള സായുധ പ്രസ്ഥാനങ്ങൾ ഇസ്രയേലിനെതിരെ തിരിയാതിരിക്കാനുള്ള മുൻകരുതൽ കൂടിയായാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തൽ.