തൊടുപുഴ: ഭൂപതിവ് ഭേദഗതി നിയമം പാസ്സാക്കിയ എൽ.ഡി.എഫ് സർക്കാരിനെ ആഭിനന്ദിച്ചു കൊണ്ട് കേരള കോൺഗ്രസ്(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭൂപതിവ് സന്ദേശയാത്ര തൊടുപുഴ മുനിസിപ്പൽ മൈതാനത്തു നിന്നും ആരംഭിച്ചു. കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലാണ് ജാഥാ ക്യാപ്റ്റൻ. മുട്ടം, കാഞ്ഞാർ, മൂലമറ്റം, പന്നിമറ്റം, കലയന്താനി, ഉടുമ്പന്നൂർ, കരിമണ്ണൂർ,വണ്ണപ്പുറം, പഴയരിക്കണ്ടം, കഞ്ഞക്കുഴി എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് കീരിത്തോടെത്തി സമാപിച്ചു. 4 ദിവസം നീണ്ടു നിൽക്കുന്ന ജാഥയുടെ ജില്ലാതല സമാപന സമ്മേളനം 13ന് കട്ടപ്പനയിൽ വച്ച് നടത്തും.