Timely news thodupuzha

logo

ഇസ്രായേലിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി, വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഇസ്രയേൽ- ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനാൽ ഇസ്രായേലിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഇസ്രായേലിൽ ഏകദേശം 18000 ത്തോളം ഇന്ത്യക്കാരുണ്ട്.

അതിൽ 7000 ത്തോളം ആളുകളും മലയാളികളാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, യുദ്ധ സാഹചര്യം രൂക്ഷമുന്ന പക്ഷം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ ഉടന്‍ കൈക്കൊണ്ടെക്കും. സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചുവരകിയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *