Timely news thodupuzha

logo

കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും

കരിമണ്ണൂർ: പുതുതലമുറയ്ക്ക് അക്ഷരവെളിച്ചത്തോടൊപ്പം നാട്ടറിവുകൾകൂടി പകർന്നുനൽകാനും അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കാനുമായി, കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമായി. സ്കൂളിലെ ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദിക് ലിമിറ്റഡിന്റെ സഹകരണത്തോടെ നിർമ്മിക്കപ്പെടുന്ന ഔഷധത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യു കെ. ജോൺ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സജി മാത്യു, നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ മാനേജർ ബേബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ ടീച്ചർ ഷേർലി ജോൺ, ഹെർബൽ ഗാർഡൻ കൺവീനർ എ. സുമി, അധ്യാപകൻ ബോബി തോമസ് എന്നിവർ പ്രസംഗിച്ചു.

ഔഷധസസ്യ പരിപാലനം, അവയുടെ പ്രയോജനം എന്നിവയെക്കുറിച്ച് നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ ഓഫീസർ ബേബി ജോസഫ് സെമിനാർ നയിച്ചു. തുടർന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പ്രശ്നോത്തരി സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾക്ക് അധ്യാപകരായ ആൽവിൻ ജോസ്, സാബു ജോസ്, സാജു ജോർജ്, ജയ്സൺ ജോസ്, മിനി ജോൺ, സരിഗ സണ്ണി, സുമിത കുരുവിള എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *