കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നടി പരാതിയിൽ പറയുന്നു. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
മദ്യലഹരിയിൽ ആയിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന അപമര്യാദയായി പെരുമാറി, സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തന്നെ സീറ്റ് മാറ്റി ഇരുത്തുകയാണ് ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.