വഴിത്തല: ഇന്ത്യയിലെ മികച്ച കോളേജ് പ്രിൻസിപ്പാൾ, അക്കാദമീഷ്യൻ, ഗവേഷകൻ തസ്തികകളിൽ ജി.20 പ്രൈഡ് ഓഫ് നേഷൻ 2023 അവാർഡ് വഴിത്തല ശാന്തിഗിരി കോളേജ് പ്രിൻസിപ്പാൾ റെവ. ഡോ. പീറ്റർ കുഴികണ്ടത്തിൽ സി.എം.ഐ കരസ്ഥമാക്കി. ഏഷ്യാ ടുഡേ റിസേർച്ച് ആൻഡ് മീഡിയ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രിക്കു പകരം തെലുങ്കാനയുടെയും പോണ്ടിച്ചേരിയുടേയും ഗവർണ്ണറായ ഡോ. റ്റമിലിസായി സൗന്ദരരാജൻ അവാർഡ് ദാനം നടത്തി. ചടങ്ങിൽ കേന്ദ്രമന്ത്രിമാർ, എം.പി.മാർ, പദ്മഭൂഷൻ, പത്മശ്രീ അവാർഡ് ജേതാക്കൾ എന്നിവർ പങ്കെടുത്തു.