കൊച്ചി: മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരന്‍റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരേ ആ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാൻ ആഗ്രഹിക്കുന്നതായി കുടുംബം ഹൈക്കോടതിയെ അറിയിച്ചു.
പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു അടുത്തിടെ അസുഖ ബാധയെ തുടർന്ന് മരിച്ചിരുന്നു. തുടർന്നാണ് ഹർജി വീണ്ടും പരിഗണിക്കവെ കുടുംബം തീരുമാനം കോടതിയെ അറിയിച്ചത്.
കേസിൽ കുടുംബത്തെ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നു. പിന്നാലെയാണ് കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തിയത്. തുടർന്ന് ഹൈക്കോടതി കേസ് മാറ്റുകയായിരുന്നു.