Timely news thodupuzha

logo

ഓപ്പറേഷൻ അജയ് ആദ്യ ഘട്ടം; 212 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: ഇസ്രയേൽ-പലസ്തീൻ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. ‘ഓപ്പറേഷൻ അജയെന്ന്‘ പേര് നൽകിയ ദൗത്യത്തിൽ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതിൽ ഒമ്പത് മലയാളികളും അടങ്ങുന്നുണ്ട്.

പുലർച്ചെ ആറ് മണിയോടെയാണ് വിമാനം ഡൽഹിയിൽ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി ഇസ്രയേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

തുടർ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പുറപ്പെടും.

വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽ നിന്നു വിമാനം പുറപ്പെട്ടത്. ഡൽഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *