Timely news thodupuzha

logo

പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയത് കണ്ണൂർ എ.ആർ ക്യാമ്പിലെ ഇൻഷുറൻസ് ഇല്ലാത്ത പൊലീസ് ജീപ്പ്

കണ്ണൂർ: കാൾടെക്‌സ് ജങ്ങ്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയ സംഭവത്തിൽ പുറത്തു വരുന്നത് ​ഗുരുതരമായ വിവരങ്ങൾ. കണ്ണൂർ എ.ആർ ക്യാമ്പിലെ പൊലീസ് ജീപ്പാണ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയത്.

തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്നാണ് വിവരം. ജീപ്പിന്റെ ചില ഭാ​ഗങ്ങളെല്ലാം തുരുമ്പിച്ച അവസ്ഥയിലാണ്. തുരുമ്പെടുത്ത നിലയിലായ ജീപ്പിൻറെ ബമ്പർ പ്ലാസ്റ്റിക് കയറു കൊണ്ട് കെട്ടിവച്ചിരിക്കുക ആയിരുന്നു.

അപകടത്തിൽ പെട്ടപ്പോൾ തന്നെ ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പേർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാർ പറയുന്നു. ഡിവൈഡർ ഇടിച്ചു തെറിപ്പ് പമ്പിലേക്ക് പാഞ്ഞു വരികയായിരുന്ന പൊലീസ് ജീപ്പ് പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്ന എന്നാണ് പെട്രോൾ പമ്പ് ജീവനക്കാരൻ പറയുന്നത്.

കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രം തകർന്നു. അതേസമയം സംഭവം വിശദമായി അന്വേഷിക്കുമെന്നും വാഹനത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്നടക്കം പരിശോധിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *