Timely news thodupuzha

ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

ജറുസലം: ഗാസ മുനമ്പിൽ ആക്രമണത്തിനൊരുങ്ങി നിൽക്കുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാണ് ഇറാൻറെ മുന്നറിയിപ്പ്. ഇസ്രയേലിന് അചഞ്ചലമായ പിന്തുണ നൽകുന്ന യു.എസിനെയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദെല്ലാഹിയാൻ വിമർശിച്ചു.

ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും കൈകൾ കാഞ്ചിയിലായിരിക്കും. ഗാസ യുദ്ധം വലിയോരു സംഘട്ടനതിലേക്ക് നീങ്ങിയാൽ യുഎസിന് കാര്യമായ നാശനഷ്ടങ്ങൾ നേരിടേണ്ടിവരും. ഗാസയിലെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് കേവലം ഒരു നിരീക്ഷകനായി തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *