ബെയ്ജിങ്ങ്: ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉച്ചകോടിയിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. ഇതോടെ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡുമായി ബന്ധപ്പെട്ട 2017ലും 2019ലും നടന്ന ഉച്ചകോടികളിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.
ഇന്ത്യയുടെ പരമാധികാരം മാനിക്കാതെ പാക്ക് അധിനിവേശ കാശ്മീരിലൂടെ ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി നിർമ്മിക്കുന്നതിന് എതിരെ ഇന്ത്യ വിമർശന ഉന്നയിച്ചിരുന്നു.
രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കാത്ത ചൈനയുടെ പദ്ധതികൾക്ക് എതിരെയും ഇന്ത്യൻ രംഗത്ത് വന്നിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ വായ്പ നൽകി ശ്രീലങ്കയടക്കമുള്ള ചെറു രാജ്യങ്ങളെ കടക്കെണിയിൽ വീഴ്ത്തുന്നുവെന്ന വിമർശനം നേരിടുന്നതിനിടെയാണ് രണ്ടു ദിവസത്തെ ഉച്ചകോടി നടക്കുന്നത്.