Timely news thodupuzha

ഇസ്രായേൽ സന്ദർശനത്തിന് ഒരുങ്ങി ജോ ബൈഡൻ

വാഷിങ്ങ്ടൺ: ഇസ്രായേൽ – ഹമാസ് യുദ്ധം ശക്തമാകുന്നതിന് ഇടയിൽ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശനത്തിന് ഒരുങ്ങുന്നു. യുദ്ധത്തിൽ ഇസ്രയേലിന് യു.എസ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജോർദാൻ, ഈജിപ്റ്റ്, പാലസ്തീൻ അധികൃതർ എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ബൈഡൻ ബുധനാഴ്ച ഇസ്രയേലിലെത്തുക.

ജോർദാൻ രാജാവ് അബ്ദുല്ല, ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദൽ ഫത്താ എൽ.സി.സി പാലസ്തീൻ അഥോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈജിപ്റ്റ് പ്രസിഡന്‍റ് എൽ സിസിയുമായി ബൈഡൻ ഫോണിലൂടെ സംസാരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *