Timely news thodupuzha

logo

ശിരോവസ്ത്രം ധരിക്കാത്തിതിൽ തലക്കടിച്ചു പരിക്കേസ്‍പ്പിച്ച പെൺകുട്ടി ഇറാനിയൻ പെൺകുട്ടി മരിച്ചു

ദുബായ്: ഹിജാബ് ധരിക്കാതെ മെട്രൊ ട്രെയിനിൽ കയറിയതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ ഇറാനിയൻ പെൺകുട്ടി മരിച്ചു. അർമീത ഗെരാവാന്ദെന്ന പെൺകുട്ടിയാണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ഒക്റ്റോബർ 1നാണ് അർമിത ശിരോവസ്ത്രം ധരിക്കാതെ ടെഹ്റാനിലെ ട്രെയിനിൽ കയറിയത്.

കയറി സെക്കൻഡുകൾക്കുള്ളിൽ പെൺകുട്ടി പ്ലാറ്റ്ഫോമിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആഴ്ചകളോളമായി കോമയിലായിരുന്നു. ഇറാനിലെ ഐആർഎൻഎ ന്യൂസ് ഏജൻസിയാണ് പെൺകുട്ടി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.

പെൺകുട്ടി ശിരോവസ്ത്രം ധരിക്കാഞ്ഞതിനാൽ ആരോ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് സാമൂഹ്യപ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണണെന്ന് യുണൈറ്റഡ് നാഷൻസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *