Timely news thodupuzha

logo

12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75 കാരനു ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂർ: കണ്ണൂരിൽ 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 കാരനു ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു. പെരിങ്ങോം പെരുന്തട്ട ഉദയം കുന്ന് പറൂർക്കാരൻ പി.മാധവനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.

2019 ഒക്‌ടോബർ 2 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പെരിങ്ങോം എസ്ഐ ആയിരുന്ന പി.സി. സഞ്ജയ് കുമാറാണ് കേസ് അന്വേഷിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *