തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ സർക്കാരിനോട് വിശദീകരണം തേടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. 2021 മുതലുള്ള കുടിശ്ശിക എന്നു നൽകുമെന്ന് രേഖാമൂലം അറിയിക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഡിസംബർ 11 നകം അറിയിച്ചില്ലെങ്കിൽ ഹർജിയിൽ സ്വന്തം നിലയിൽ ഉത്തരവിടുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതിൽ ബാധകമല്ലെന്നും ട്രൈബ്യൂണൽ കൂട്ടിച്ചേർത്തു.