ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐ.ഇ.ഡി ആക്രമണം. തെങ്നാപാൽ ജില്ലയിലെ സൈബോൾ മേഖലയിലാണ് ആക്രമണം ഉണ്ടായത്. സൈനികരുടെ പതിവ് പട്രോളിങ്ങിനിടെ തീവ്രവാദികൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുമ്പോഴാണ് ഐഇഡി അക്രമണം ഉണ്ടായത്. സൈനികർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഐഇഡി സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.