അടിമാലി: പെൻഷൻ കിട്ടാത്തതിനാൽ തെരുവിൽ ഭിക്ഷ പാത്രവുമായി ഇറങ്ങിയ അമ്മച്ചിമാർ പിണറായി സർക്കാരിൻ്റെ പരാജയത്തിൻ്റെ മകുടോദാഹരണമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.പെൻഷൻ കിട്ടാത്തതിനാൽ ചട്ടിയുമെടുത്ത് അടിമാലി പട്ടണത്തിൽ ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച മറിയക്കുട്ടി, അന്നം എന്നിവരെ അവരുടെ വീടുകളിൽ എത്തി കണ്ടതിനുശേക്ഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷക ആത്മഹത്യകൾ പെരുകുകയാണ്.കർഷകരെ മന്ത്രി തന്നെ പുഛിക്കുകയാണ്.
പെൻഷനു വേണ്ടിയും, ശമ്പളത്തിന് വേണ്ടിയും, ആയിരക്കണക്കിന് ആളുകൾ കാത്തിരിക്കുമ്പോളാണ് പിണറായി വിജയനും, മന്ത്രിമാരും കോടികൾ ചെലവാക്കി നാട് ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്. ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടിയിൽ ജനങ്ങളിൽ നിന്നും മണിക്കൂറുകൾ കാത്ത് നിന്ന് പരാതികൾ സ്വീകരിച്ചുവെങ്കിൽ പിണറായി വിജയൻ ജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ വാങ്ങാതെ അവരെ മാറ്റിനിർത്തിയിരിക്കുന്നു. ലൈഫ് പദ്ധതിയിൽ പണം കിട്ടാതെയും, നെല്ലിൻ്റെ പണം കിട്ടാതെയും സാധാരണക്കാർ ആത്മഹത്യ ചെയ്യുമ്പോൾ കേരളീയത്തിൻ്റെ പേരിൽ കോടികൾ ധൂർത്തടിച്ച സർക്കാരാണ് കേരളത്തിലുള്ളത്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ നവകേരള സഭ കഴിഞ്ഞ് മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും കാഴ്ചബംഗ്ലാവിൽ വെക്കേണ്ടി വരും.സർക്കാരിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുറ്റപത്രം തയ്യാറാക്കി 140 നിയോജക മണ്ഡലങ്ങളിലും കുറ്റവിചാരണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞും. ക്ഷേമപെൻഷനു വേണ്ടിയാണ് പെട്രോളിനും, ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത്.പെൻക്ഷൻ കൊടുക്കാത്ത സാഹചര്യത്തിൽ സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം’ നവകേരള സദസ്സ് ഫലത്തിൽ നവകേരള ധൂർത്തായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കും. പെൻഷൻ കിട്ടുന്നത് വരെ അമ്മച്ചിമാർക്ക് പെൻഷൻ മുടങ്ങാതെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഡി.സി ‘സി പ്രസിഡൻ്റ് സി.പി.മാത്യം, അഡ്വ: ഇ.എം.ആഗസ്തി, മുൻ എം.പി ഫ്രാൻസിസ് ജോർജ്, പി.വി.സ്കറിയ , ബാബു കൂര്യാക്കോസ്, ജോർജ് തോമസ്, ടി.എസ്.സിദ്ദിക്ക്, പി.ആർ.സലിംകുമർ, കെ.ഐ.ജീസ്സസ്, ജോൺസി ഐസക്ക്, സി.എസ്.നാസർ, സോളി ജീസ്സസ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.