Timely news thodupuzha

logo

മരട് അനീഷിനു നേരെ ജയിലിൽ വധശ്രമം

തൃശ്ശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരട് അനീഷിനെ വധിക്കാൻ ശ്രമം. ബ്ലേഡ് ഉപയോഗിച്ച് കഴുത്തിലും കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു.

തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. തുടർന്ന് അനീഷിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാവ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വിയ്യൂർ സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു മരട് അനീഷിനെ പാര്‍പ്പിച്ചിരുന്നത്.

ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു അനീഷിനുനേരെ ആക്രമണം ഉണ്ടായത്. അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും പരിക്കേറ്റു. ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മരട് അനീഷിനെ ഈ മാസം ഏഴിനാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് മരട് അനീഷ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം അടക്കം 45 കേസുകളിൽ പ്രതിയാണ് ഇയാൾ.

Leave a Comment

Your email address will not be published. Required fields are marked *