Timely news thodupuzha

logo

നടി തൃഷയ്‌ക്കെതിരായ ലൈംഗിക പരാമർശം; മാപ്പ് പറയില്ലെന്ന് മൻസൂർ അലിഖാൻ

ചെന്നൈ: തൃഷയ്‌ക്കെതിരായ പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലിഖാൻ. തൃഷയേക്കുറിച്ച് മോശമായി സംസാരിച്ചില്ല. പിന്നെന്തിന് മാപ്പ് പറയണമെന്ന് അദ്ദേഹം ചോദിച്ചു.

നടികർ സംഘം തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാപ്പുപറയാൻ താൻ ചെയ്ത തെറ്റ് എന്താണെന്നും മൻസൂർ അലിഖാൻ ചോദിച്ചു.

ചെന്നൈയിലെ വസതിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടൻ. സിനിമയിലെ ബലാത്സംഗരംഗങ്ങൾ യഥാർഥമാണോ. കൊലപാതക ദൃശ്യങ്ങളിൽ ആരെയെങ്കിലും കൊല്ലുന്നുണ്ടോയെന്നും വാർത്താ സമ്മേളനത്തിനിടെ മൻസൂർ അലിഖാൻ ചോദിച്ചു. താരസംഘടനകൾക്കെതിരെയും നടൻ രംഗത്തുവന്നു.

വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പു പറയാൻ ആവശ്യപ്പെട്ടത്. 4 മണിക്കൂറിനകം നോട്ടീസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മൻസൂർ അലിഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

താൻ തമാശ രൂപേണയാണ് പരാമർശം നടത്തിയതെന്നായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള മൻസൂർ അലി ഖാന്റെ പ്രതികരണം. അഭിമുഖത്തിൽ തമാശയായിട്ടായിരുന്നു താൻ മറുപടി നൽകിയത്. ഇപ്പോൾ നടക്കുന്ന ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മൻസൂർ അലി ഖാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *