. പീരുമേട്: കോൺഗ്രസ് രാജ്യത്തിൻ്റെ മുഖ്യധാരയിലേക്ക് വരേണ്ടത് നാടിൻ്റെ ആവശ്യകതയാണന്ന് കെപിസിസി വൈസ് പ്രസിഡൻറ് വിപി സജീന്ദ്രൻ എക്സ് എംഎൽഎ. രാഹുൽ ഗന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏലപ്പാറ ,പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ യോഗം പീരുമേട് എബിജി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംഎം വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ,അഡ്വ.ഇഎം ആഗസ്തി, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എം ഷാഹുൽഹമീദ്, സിറിയക് തോമസ്, ഷാജി പൈനാടത്ത്, പി ആർ അയ്യപ്പൻ, ബെന്നി പെരുവന്താനം,പിഎ അബ്ദുൾറഷീദ്, ആർ ഗണേശൻ, ആൻറണി കുഴിക്കാട്ട്, ഫ്രാൻസിസ് അറക്കൽ പറമ്പിൽ, തുടങ്ങിയ ജനപ്രതിനിധികൾ, പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.