Timely news thodupuzha

logo

ഹെന്റി എ കിസിഞ്ജർ അന്തരിച്ചു

ന്യൂയോർക്ക്‌: മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ഹെന്റി എ കിസിഞ്ജർ അന്തരിച്ചു. കഴിഞ്ഞ മേയ് 27നാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്.

യുദ്ധക്കുറ്റവാളിയായും നയതന്ത്രജ്ഞനായും ചിത്രീകരിക്കപ്പെട്ടിട്ടുള്ള കിസിഞ്ജർ അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപിയായും അറിയപ്പെടുന്നു.

വിയത്‌നാമിലടക്കം ലോകത്ത്‌ ഒട്ടേറെ കൂട്ടക്കൊലകൾക്ക്‌ ഉത്തരവാദിയായി ലോകം കിസിഞ്ജറെ പ്രതിക്കൂട്ടിൽ നിർത്തുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയിൽ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരുന്നു.

ചിലിയിലെയും അർജന്റിനയിലേയും പട്ടാള അട്ടിമറികൾക്ക്‌ ചരടുവലിച്ചതും അദ്ദേഹമായിരുന്നു. 1973ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. 1969 മുതൽ 1977 വരെയായിരുന്നു ചുമതലകളിൽ ഉണ്ടായിരുന്നത്‌.

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാൻ ഉണ്ടാക്കിയ പാരിസ്‌ ഉടമ്പടിക്ക്‌ മുൻകൈ എടുത്തുവെന്ന് കാണിച്ച് 1973-ലെ നോബേൽ സമാധാനസമ്മാനം നൽകി. വിയറ്റ്‌നാമിലെ ജനറൽ ആയിരുന്നെ ലെ ദുക് തോയ്‌ക്കൊപ്പമായിരുന്നു കിസിഞ്ജർക്ക് അവാർഡ്‌ പ്രഖ്യാപിച്ചത്‌. ലെ ദുക് തോ അവാർഡ് നിരസിച്ചു. കിസിഞ്ജർ അവാർഡ് സ്വീകരിച്ചു.

കിസിഞ്ജറുടെ പ്രസിദ്ധമായ കൊട്ടേഷൻ ആണ് “അമേരിക്കയുടെ ശത്രു ആവുക അപകടമാണ്, പക്ഷെ അമേരിക്കയുടെ സുഹൃത്ത് ആവുക എന്നാൽ മാരകമാണ്”( To be a an enemy of the USA is dangerous, but to be a friend is fatal) എന്നത്.

Leave a Comment

Your email address will not be published. Required fields are marked *