Timely news thodupuzha

logo

നിമിഷ പ്രിയയുടെ മോചനം; അമ്മയുടെ യെമനിലേക്ക് പോകണമെന്നആവശ്യം തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോവാൻ നിമിഷപ്രിയയുടെ അമ്മയ്ക്ക് അനുമതി നൽകാതെ കേന്ദ്ര സർക്കാർ.

തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു കത്തു നൽകി. സനയിലെ എംബസി നിലവിൽ ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികൾ ഇല്ലെന്നും സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *