കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. തെങ്കാശിയിലെ പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
ചാത്തന്നൂർ സ്വദേശികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായതെന്നാണ് സൂചന. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് പ്രശ്നങ്ങൾക്കു കാരണമെന്നും സൂചനയുണ്ട്.
രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. പ്രതികൾ മൂന്നു പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും സംശയമുണ്ട്. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് പ്രതികളെ പിടി കൂടിയത്.
കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇരുപതു മണിക്കൂർ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ തിരിച്ചു കിട്ടിയത്.