Timely news thodupuzha

logo

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതി അനുപമ ഫേയ്മസ് യുട്യൂബർ

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ അനുപമ യുട്യൂബിലെ താരം. 4.98 ലക്ഷം പേരാണ് അനുപമ പത്മനെന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്‌തിരിക്കുന്നത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ഇം​ഗ്ലീഷിലാണ് അവതരണം. 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്‌തത് ഒരുമാസം മുമ്പാണ്. വളർത്തുനായ്ക്കൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്.

അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യാനെക്കുറിച്ചുള്ളവയാണ് പ്രധാന വീഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ഉണ്ട്.

ഇൻസ്റ്റ​ഗ്രാമിൽ 14000പേരാണ് ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായകളെ ഇഷ്‌ടപ്പെടുന്നയാളാണ് അനുപമ. നായകളെ അഡോപ്റ്റ് ചെയ്യുന്ന പതിവുമുണ്ട്.

എണ്ണം കൂടിയതിനാൽ പട്ടികള്‍ക്കായി ഷെൽട്ടര്‍ ഹോം തുടങ്ങാൻ ആ​ഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *