പാലക്കാട്: കെ.പി.സി.സി നിർദേശം മറികടന്ന് ഡി.സി.സി മുൻ പ്രസിഡന്റ് എ.വി ഗോപിനാഥ് നവകേരള സദസ്സിൽ. പ്രഭാതയോഗത്തിലാണ് ഗോപിനാഥ് പങ്കെടുക്കുന്നത്.
സി.പി.ഐ(എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് എത്തിയത്. മന്ത്രിമാരായ എം.ബി രാജേഷും വി ശിവൻകുട്ടിയും ചേർന്ന് ഗോപിനാഥിനെ സ്വീകരിച്ചു.
നേരത്തെ കെ.പി.സി.സി നിർദേശം മറികടന്ന് കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എ.വി ഗോപിനാഥിന്റെ നേതൃത്വത്തിൽ നവകേരള സദസിന് പണം കൈമാറിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും സദസിൽ പങ്കെടുക്കരുതെന്ന് ഗോപിനാഥിനോട് നിർദേശിച്ചിരുന്നു.