കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളുടേയും അറസ്‌റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്.
അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്‌ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിന് ചാത്തന്നൂരിലെ വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശികയുള്ളതായി വിവരം.
ഒരു ബാങ്കിൽ 10 ലക്ഷം രൂപയുടെ കുടിശ്ശികയും മറ്റൊരു ബാങ്കിൽ പത്മകുമാർ, ഭാര്യ മറ്റൊരു ബന്ധു എന്നിവരുടെ പേരിലായി 60 ലക്ഷം രൂപയുടെയും വായ്പാ കുടിശ്ശികയുമുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മറികടക്കാന്‍ തട്ടിക്കൊണ്ടുപോയി വിലപേശി പണം കൈപ്പറ്റുക എന്നതായിരുന്നു ഉദ്ദേശമെന്നാണ് പോലീസ് മനസിലാക്കുന്നത്.