കൊച്ചി: പവന് ഇന്ന് 46,760 രൂപയായതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. പവന് 600 രൂപയാണ് ഇന്ന് കൂടിയത്. ഒരുഗ്രാമിന് 75 രൂപ ഉയർന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വർധിച്ചിരുന്നു.ജിഎസ്ടിയും പണിക്കുലിയും അടക്കം ഒരു പവൻ ആഭരണം വാങ്ങുവാൻ 50,000 രൂപയിലധികം നൽകേണ്ടിവരും .
രാജ്യത്തെ കമ്മോഡിറ്റി വിപണിയിൽ എംസിഎക്സിൽ (മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 24 കാരറ്റ് സ്വർണത്തിന്റെ വില നിലവിൽ 62,602 രൂപയാണ്.