തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കാനുള്ള ബില്‍ സഭ ഏകകണ്ഠമായി പാസാക്കി. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേടാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം. അജണ്ടയ്ക്ക് പുറത്തുള്ള ഇനമായാണ് റദ്ദാക്കല്‍ ബില്‍ സഭയില്‍ കൊണ്ടുവന്നത്.പി എസ് സിക്ക് പകരം വഖഫ് നിയമനത്തിന് പുതിയ സംവിധാനം നിലവില്‍ വരും. അപേക്ഷകള്‍ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്‍റർവ്യു ബോര്‍ഡുകള്‍ കൊണ്ടുവരുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.