തൊടുപുഴ: ഡോ. ജോർജ് മാത്യു പുതിയിടം(പുതിയിടത്ത്ഹോസ്പിറ്റൽ പൈക, പാലാ) അന്തരിച്ചു. കാരിത്താസ് ആശുപത്രിയിൽ പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച (28.04.2025) ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്‌ച (29.04.2025) ഉച്ചയ്ക്ക് ശേഷം പൈക സെന്റ് ജോസഫ് പള്ളിയിൽ.
എത്ര മാരകരോഗവുമായി വേദനയോട് ഓടിഎത്തുന്ന രോഗികളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് അവരുടെ മനസ്സിൽ ജീവിക്കാൻ ഊർജ്ജം പകർന്നു നൽകുന്ന അത്യപൂർവ്വമായ കൈപുണ്യമുള്ള ഡോക്ടർ. മരുന്ന് മാത്രമല്ല രോഗിയ്ക്ക് ആവശ്യം സ്നേഹമായ ആശ്വാസവാക്കുകൾ കൂടിയാണെന്ന് തെളിയിച്ച പ്രിയപ്പെട്ട ഫാമിലി ഡോക്ടർ. കേരളം ശ്രദ്ധിക്കപ്പെടുന്ന വോളിബോൾ താരമായിരുന്നു ഇദ്ദേഹം. ജിമ്മി ജോർജിനോടൊപ്പം, ജോസ് ജോർജ് എന്നിവരോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് പഠന കാലത്ത് മിമിക്രി താരവുമായിരുന്നു.