കൊച്ചി: നവകേരള സദസിനിടെ യുവാക്കൾക്ക് ക്രൂരമർദനം. കൊച്ചി മറൈൻഡ്രൈവിലെ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപം ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡി.എസ്.എ) പ്രവർത്തകരായ കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ, എളമക്കര സ്വദേശി റിജാസ് എന്നിവരെയാണ് സംഘാടകർ മർദിച്ചത്.
യുവാക്കളെ വളഞ്ഞിട്ട് മർദിക്കുന്നതിൻറെയും ചവിട്ടുന്നതിൻറെയും ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസിൻറെ മുന്നിൽ വച്ചാണ് അക്രമം നടന്നതെന്നും അവർ മനപൂർവ്വം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു മുന്നിലേക്ക് ഞങ്ങളെ എറിഞ്ഞു കൊടുക്കുകയായിരുന്നെന്ന് ഹനീൻ പ്രതികരിച്ചു. സംഭവത്തിൽ മർദനമേറ്റ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.