തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം കാഡ്‌സ് ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. കാഡ്‌സ് ചെയർമാൻ ആൻ്റണി കണ്ടിരിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ടി എസ് രാജൻ ആശംസകൾ അറിയിച്ചു .ഉത്‌ഘാടന യോഗത്തിൽ കാഡ്‌സ് ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ ,സജി മാത്യു,എൻ ജെ മാമച്ചൻ, കെ എം മത്തച്ചൻ ,വി പി ജോർജ് ,കെ എം എ ഷുക്കൂർ ,കെ എം ജോസ്,വി പി സുകുമാരൻ എന്നിവരെ കൂടാതെ കാഡ്‌സ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. മേള കാഞ്ഞിരമറ്റം ബൈപാസ്സിലുള്ള കർഷക ഓപ്പൺ മാർക്കറ്റിലും വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപാസിലെ വില്ലേജ് സ്ക്വയറിലുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. വട്ടവട കാന്തല്ലൂർ മേഖലകളിൽ നിന്നുള്ള പച്ചക്കറികൾ കൂടാതെ സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള നേര്യമംഗലം വിപണിയിലെയും ജൈവ ഗ്രാമമായ മാങ്കുളത്തേയും പ്രാദേശികമായി കർഷകരിൽ നിന്നും സംഭരിച്ചിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് നാടൻ ഓണച്ചന്തയിൽ ഒരുക്കിയിട്ടുള്ളത്.കൂടാതെ നൂറോളം സംരംഭകരുടെ ആയിരത്തിൽപരം സ്വദേശി ഉൽപ്പന്നങ്ങളും ലഭിക്കും.ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 20% വരെ വിലക്കുറവിലാണ് വിറ്റഴിക്കുന്നതെന്നു ചെയർമാൻ ആൻ്റണി കണ്ടിരിക്കൽ അറിയിച്ചു.