കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഹാനെതിരേ ഉയർന്ന എസ്.എഫ്.ഐ ബാനറിലെ വികല ഇംഗ്ലീസ് പ്രയോഗത്തെ പരിഹസിച്ച് കോൺഗ്രസ് മുൻ എം.എൽ.എ ബി.റ്റി ബൽറാം.
ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. തൃശൂർ കേരള വർമ കോളെജിൽ ഈ പരിപ്പ് വേകില്ലെന്ന അർത്ഥത്തിൽ ‘your dal will not cook here bloody sanghi khan’ എന്നെഴുതിയ പോസ്റ്റർ സമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ഇതിനെതിരേയാണ് ബൽറാമിന്‍റെ പരിഹാസം.
ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നും; You won’t do any dry ginger – നീ ഒരു ചുക്കും ചെയ്യില്ല, Your instalment will not walk here – നിന്‍റെ അടവ് ഇവിടെ നടക്കൂല, You add no add – നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല, You don’t tell any grass – നീ ഒരു പുല്ലും പറയണ്ട, You bundle your bundle –
നിന്നെ കെട്ട് കെട്ടിക്കും.